കോട്ടയം ളാക്കാട്ടൂർ കിഴക്കേടത്ത് ശിവപാർവതി ക്ഷേത്രത്തിലെ ഇരട്ട പൊങ്കാല മേയ് നാലിന് നടക്കും. രാവിലെ 7.45-ന് പന്തളം രാജകുടുംബാംഗം പി.എൻ. നാരായണ വർമ ഭദ്രദീപ പ്രകാശനം നടത്തും. തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി അടുപ്പിൽ അഗ്നി പകരും. മേൽശാന്തി പയ്യന്നൂർ കൃഷ്ണൻ നമ്പൂതിരി, കിടങ്ങൂർ എസ്. ഗിരീഷ് നമ്പൂതിരി എന്നിവർ സഹ കാർമികത്വം വഹിക്കും. പൊങ്കാലയ്ക്ക് ശേഷം അന്നദാനം നടക്കും. വഴിപാടുകൾ മുൻകൂട്ടി ബുക്കു ചെയ്യാമെന്ന് സെക്രട്ടറി പി.ഗോപകുമാർ അറിയിച്ചു.