വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു ജീവൻ കൂടി പൊലിഞ്ഞു

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു ജീവൻ കൂടി പൊലിഞ്ഞു.മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനാണു (67) കൊല്ലപ്പെട്ടത്.ഉന്നതിക്ക് കുറച്ചകലെ ഇന്നലെ രാത്രി ഒന്പതോടെ അറുമുഖന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.നാട്ടുകാർ മൃതദേഹത്തിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിലാണ് കാട്ടാന ആക്രമണമാണെന്നു ബോധ്യപ്പെട്ടത്. ആനയുടെ ചവിട്ടേറ്റാണ് അറുമുഖന്‍റെ മരണമെന്നാണു പ്രാഥമിക നിഗമനം.മൃതദേഹം രാത്രി വൈകിയും ആശുപത്രി മോർച്ചറിയിലേക്കു മാറ്റാനായില്ല. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ സ്ഥലത്ത് എത്തിയശേഷമേ തുടർനടപടികള്‍ അനുവദിക്കൂവെന്ന നിലപാടിലാണു പ്രദേശവാസികള്‍. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ച് പരിധിയിലാണ് എരുമക്കൊല്ലി. ചെന്പ്ര മലയടിവാരത്താണ് ഈ പ്രദേശം.എരുമക്കൊല്ലിയില്‍നിന്ന് ഉന്നതിയിലേക്കു മടങ്ങുന്നതിനിടയിലാണ് അറുമുഖൻ ആനയുടെ ആക്രമണത്തിനിരയായതെന്നാണു സൂചന. എരുമക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....