ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ല; പൊട്ടിയത് പടക്കമാണെന്ന് പൊലീസ്

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ
പൊട്ടിത്തെറിയിൽ ദുരൂഹതയില്ല.പൊട്ടിയത് പടക്കമാണെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രൻ്റെ വീടിന് മുമ്പിൽ പടക്കം പൊട്ടിച്ചതെന്ന് കണ്ടെത്തി. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പൊലീസിനോട് വിശദീകരിച്ചത്. സുഹൃത്തുക്കളായ മൂന്ന് യുവാക്കളോടും പടക്കം പൊട്ടിച്ചതിൻ്റെ കഥ വിവരിച്ചു. പൊട്ടിത്തെറി ശബ്ദം കേട്ട ശേഷം പൊലീസ് വന്നതോടെ യുവാക്കൾ പേടിച്ച് മിണ്ടാതിരുന്നു. സ്വന്തം വീടിന് മുന്നിലാണ് സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യുവാവിൻ്റെ മൊഴി.അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വിട്ടയക്കും.

Leave a Reply

spot_img

Related articles

വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാർക്ക് കൂട്ട സ്ഥലംമാറ്റം

സംസ്ഥാനത്തെ 221 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ഒരുമിച്ച് സ്ഥലംമാറ്റി. എല്ലാവരോടും അടുത്ത 48 മണിക്കൂറിനുള്ളില്‍ പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍...

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‍ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‍ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിലെ എംടെക് വിദ്യാര്‍ത്ഥിയായ ചെന്നൈ സ്വദേശി...

കൊച്ചി വിമാനത്താവളത്തിൽ 5.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശിയെ പിടികൂടി

കൊച്ചി വിമാനത്താവളത്തിൽ 5.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രിവന്റീവ് പിടികൂടി. രാജ്യാന്തര വിപണിയിൽ 5.5 കോടി രൂപ വിലവരുന്ന ഹൈബ്രിഡ്...

അനധികൃത സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു.കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ്...