രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി പടക്കളം വീഡിയോമ്പോംഗ് എത്തി

രാഹുകാലം ആരംഭം വത്സാ…പേരുദോഷം ജാതകത്തിൽ അച്ചട്ടാ……ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്.രാഹുകാലം വന്നാൽ പേരുദോഷം പോലെനിരവധി പ്രശ്നങ്ങളും തല പൊക്കുകയായി….ഈ സ്ഥിതിവിശേഷത്തെ ഓർമ്മപ്പെടുത്തുകയാണ്പടക്കളം എന്ന സിനിമയിലെ വിഡിയോഗാനത്തിലൂടെ. വിനായക് ശശികുമാർ രചിച്ച് രാജേഷ് മുരുകേശൻ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഷാൻ റഹ്മാനും, സുരൂർ മുസ്തഫയുമാണ്.സന്ധീപ് പ്രദീപ് ഫ്രാലി മി ഫെയിം) സാഫ് വാഴ ഫെയിം) അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം)യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് പ്രധാനമായും ഈ ഗാനരംഗത്തിൽ പ്രത്യക്ഷരാകുന്ന അഭിനേതാക്കൾ.നവാഗതനായ മനുസ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.സൗഹൃദവും. നർമ്മവും പ്രണയവുമൊക്കെ നിലനിൽക്കുന്ന ഒരുകാംബസ് പടക്കളമാകുന്നതെപ്പോൾ ?? ഇതിനുള്ള ഉത്തരം നൽകുകയാണ് പടക്കളം.നൂതനമായ പ്രമേയങ്ങളും അവതരണവുമൊക്കെയായി മലയാള സിനിമയിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായി മാറിയ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബ വിജയം സുബ്രഹ്മണ്യം എന്നിവരാണ്ഈ ചിത്രം നിർമ്മിക്കുന്നത്.വലിയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു കലാലയത്തിൻ്റെ അകത്തളങ്ങളിൽക്കൂടി ഏതാനും ചെറുപ്പക്കാരുടെ വികൃതികളെന്നു പറയാവുന്ന മുഹൂർത്തങ്ങളാണ് വീഡിയോ ഗാനത്തിൽ കാണാൻ സാധിക്കുന്നത്.ഇവർ ഒരു കാംബസ്സിലെ കുട്ടികളാണ്.: ഇവർക്കു പുറമേ അദ്ധ്യാപകരായി ജനപ്രിയ നടന്മാരായ സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും മുഴുനീള വേഷങ്ങളിലെത്തുന്നു.ഒരു കലാലയമാകുമ്പോൾ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഒരുപോലെ പ്രാധാന്യമുണ്ട്. അത് ഈ ചിത്രത്തിലുമുണ്ട്.ഫാൻ്റെസി ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) പൂജ മോഹൻരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കു പുറമേ ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്.സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം)ഛായാഗ്രഹണം – അനു മൂത്തേടത്ത്.എഡിറ്റിംഗ് – നിതിൻരാജ് ആരോൾപ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.കലാസംവിധാനം മഹേഷ് മോഹൻചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ.അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാപ്രൊഡക്ഷൻ മാനേജർ – സെന്തിൽപ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ.പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു..വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....