ധ്യാനും കൂട്ടുകാരും കൗതുകത്തോടെ നോക്കുന്നതെന്ത്? ഒരുവടക്കൻ തേരോട്ടം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കാക്കി വേഷം ധരിച്ചുധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന് , ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ ഫോൺ കൗതുകത്തോടെ വീക്ഷിക്കുന്നു. ഇവരൊക്കെ ഓട്ടോ റിഷാത്തൊഴിലാളികളാണെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.സാധാരണക്കാരായ ഒരു സംഘം ഓട്ടോ റിഷാ ഡ്രൈവർമാർ – അവർ എന്താണ് ഇത്ര കൗതുകത്തോടെ നോക്കുന്നത്?ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ മെയ്ദിനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പോസ്റ്ററാണിത്. പുതിയ റൂട്ട് പുതിയ കൂട്ട് എന്ന ടാഗ് ലൈനോടെ യാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്ലോക തൊഴിലാളി ദിനത്തിൽ തൊഴിലാളിക്കൂട്ടായ്മയുടെ ആശംസകൾ .ചിത്രത്തെ സാധാരണക്കാരൻ്റെ വികാരപ്രകടനമായി കാണാം.മലബാറിൻ്റെ പശ്ചാത്തലത്തിൽ അവിടുത്തെ സാമൂഹ്യ, രാഷ്ട്രീയ,പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് വടക്കൻ തേരോട്ടം. ഇമോഷനും പ്രണയവുമൊക്കെ കൂടിച്ചേർന്ന ഒരു ചിത്രം. എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.കാലഘട്ടത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ട്, ബി.ടെക്കു കഴിഞ്ഞിട്ടും വൈറ്റ് കോളർ ജോബ് മാത്രം പ്രതീക്ഷിക്കാതെ ഓട്ടോറിഷാഓടിക്കാനാ റങ്ങിയ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.:ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമിക്കുന്നതാണ് ഈ ചിത്രം.പുതുമുഖം ദിൽന രാമകൃഷ്ണനാണു നായിക. ഒപ്പം മാളവികാ മേനോനുമുണ്ട്.തെന്നിൻഡ്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.ധർമ്മജൻ ബോൾഗാട്ടി, വിജയകുമാർ, സുധി പറവൂർ, സലിം ഹസൻ, ദിലീപ് മേനോൻ,നാരായണൻ നായർ, രാജേഷ് കേശവ് , ജിബിൻ, ദിനേശ് പണിക്കർ, മോഹൻ സീനുലാൽ, കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജയിൽ മൻസുമാധവ , അരുൺ പുനലൂർ,മധുരിമഉണ്ണികൃഷ്ണൻ,ബ്ലെസൻ കൊട്ടാരക്കര കല സുബ്രമണ്യം, അംബികാ മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ,സബിത, കൃഷ്ണവേണി അർച്ചന, വിദ്യാ വിശ്വനാഥ്, അനില തനു വേദി, ശീതൾ എന്നിവരും മുഖ്യ വേഷങ്ങളിലത്തുന്നുതിരക്കഥ, സംഭാഷണം – സനു അശോക്.ഗാനങ്ങൾ – കൈതപ്രം ഹസീന എസ്. കാനംസംഗീതം ബേണി -ടാൻ സൺഛായാഗ്രഹണം- പവി.കെ വി.എഡിറ്റിംഗ്- ജിതിൻ.ഡി.കെ.കലാസംവിധാനം – ബോബൻമേക്കപ്പ് – സിനൂപ് രാജ്.കോസ്റ്റ്യം – ഡിസൈൻ- സൂര്യ ശേഖർ.-ജോബിൻ വറുഗീസ്.സൂര്യ എസ് സുഭാഷ്.കോ പ്രൊഡ്യൂസേഴ്സ് _ജോബിൻ വർഗീസ്,എക്സിക്കുട്ടീവ് – പ്രൊഡ്യൂസേർസ് സുനിൽ നായർ, സനൂപ് എസ് ,ദിനേശ്കുമാർ,,സുരേഷ് കുമാർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രൻ കോഴിക്കോട്.,സ്റ്റിൽസ്-ഷിക്കു പള്ളിപ്പറമ്പിൽപ്രൊജക്റ്റ് ഹെഡ്ഡ് – അമൃതാ മോഹൻ.പ്രൊഡക്ഷൻ കൺട്രോളർ – എസ്റ്റാൻ.കെ. എസ്തപ്പാൻകോഴിക്കോട്, വടകര ഓഞ്ചിയ എടച്ചേരി, ഏറാമല,ഇരിങണ്ണൂർ, ചോറോട്, എന്നിവിടങ്ങളിലും ഒറ്റപ്പാലത്തുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.നിർമ്മാണ പ്രവർത്ത നങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...