‘പുതിയ ഉയരങ്ങളിലേയ്ക്ക് പൊതുവിദ്യാഭ്യാസ മേഖലയെ നയിക്കാന്‍ ഈ നേട്ടം പ്രചോദനമാട്ടെ’; എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം നേടിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയെഴുതിയ 4,26,697 വിദ്യാര്‍ഥികളില്‍ 4,24,583 പേര്‍ക്കും (99.5%) ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു. വിദ്യാഭ്യാസ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലു വിജയപൂര്‍വ്വം പിന്നിട്ട വിദ്യാര്‍ത്ഥികളുടേയും അവരെ അതിനായി സജ്ജരാക്കിയ അദ്ധ്യാപകരുടേയും കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കൂടുതല്‍ മികവോടെ തുടര്‍പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ ഏവര്‍ക്കും സാധിക്കട്ടെ എന്നും അേേദ്ദഹം ആശംസിച്ചു. പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കാതെ പോയവര്‍ നിരാശരാകാതെ അടുത്ത അവസരത്തില്‍ തന്നെ വിജയം കണ്ടെത്തണം. അതിനായി അവരെ പഠനത്തില്‍ സഹായിക്കാനും മാനസിക പിന്തുണ നല്‍കാനും വിദ്യാലയങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധിക്കണം. പുതിയ ഉയരങ്ങളിലേയ്ക്ക് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെ നയിക്കാന്‍ ഈ നേട്ടം പ്രചോദനമാട്ടെ – മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....