വൈലോപ്പിള്ളിയുടെ കവിത ‘കൃഷ്ണാഷ്ടമി’ വെള്ളിത്തിരയിലേക്ക്

1958ൽ പുറത്തിറങ്ങിയ വൈലോപ്പിള്ളിയുടെ സമാഹാരമായ “കടൽക്കാക്കകളി”ലെ ശ്രദ്ധേയമയായ കവിത ‘കൃഷ്ണാഷ്ടമി’ ‘സിനിമയാകുന്നു. ”ആലോകം: Range of Vision”, “മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…” (Dust Art Redrawn in Respiration) എന്നീ സ്വതന്ത്ര പരീക്ഷണ സിനിമകൾ സംവിധാനം ചെയ്ത ഡോക്ടർ അഭിലാഷ് ബാബു ആണ് ”കൃഷ്ണാഷ്ടമി: the book of dry leaves” ചിത്രമെടുക്കുന്നത് .നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു പറ്റം ആൾക്കാരുടെ ജയിൽവാസവും അവിടെ സന്തോഷവും സ്വൈര്യജീവിതവും കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങളും ഒടുവിൽ അവരിലേക്ക് വന്നെത്തുന്ന ദുരന്തവും ആണ് സിനിമയുടെ പ്രമേയം.പ്രസിദ്ധ സംവിധായകൻ ജിയോ ബേബി മുഖ്യ വേഷത്തിൽ എത്തുന്ന സിനിമയിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.വൈലോപ്പിള്ളിയുടെയും അഭിലാഷ് ബാബുവിന്റെയും വരികൾക്ക് ഔസേപ്പച്ചൻ ആണ് ഈണം പകരുന്നത്. പശ്ചാത്തല സംഗീതവും ഔസേപ്പച്ചന്റേതാണ്. ഔസേപ്പച്ചന് പുറമേ പി എസ് വിദ്യാധരൻ, ജയരാജ് വാര്യർ, ഇന്ദുലേഖ വാര്യർ, സ്വർണ്ണ, അമൽ ആൻറണി, ചാർളി ബഹറിൻ എന്നിവരാണ് ഗായകർ.പരീക്ഷണ, സ്വതന്ത്ര സിനിമയുടെ നിർമ്മാണരീതികൾ പിൻതുടരുന്ന ചിത്രത്തിന്റെ ഒൻപത് ഷെഡ്യൂളുകളിൽ അഞ്ചെണ്ണം പൂർത്തിയായി. ഓഗസ്റ്റ് മാസത്തോടുകൂടി സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാനാകുമെന്ന് സംവിധായകൻ ഡോക്ടർ അഭിലാഷ് ബാബു പറഞ്ഞു. അമ്പലക്കര ഗ്ലോബൽ ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം-ജിതിൻ മാത്യു നിർവ്വഹിക്കുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....