മുഖത്ത് ഗുരുതരമായി പരിക്കേറ്റ അഭിഭാഷക ആശുപത്രിയില്‍ ചികില്‍സ തേടി.എല്ലാവരുടെയും മുന്നില്‍ വച്ച് മര്‍ദ്ദിക്കുക, ശേഷം മാപ്പു പറയുക എന്നതാണ് എല്ലായ്‌പ്പോഴും സീനിയർ അഭിഭാഷകന്‍ ചെയ്യുന്നത് എന്ന് പറയുന്നു. ദേഷ്യം വന്നാല്‍ ഫയലുകള്‍ മുഖത്തേക്കു വലിച്ചെറിയുകയും ഇത്തരത്തിലുള്ള പെരുമാറ്റം മറ്റുള്ളവരോടും കാണിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. തന്നെ ഗര്‍ഭിണിയായിരുന്ന സമയത്തും അഭിഭാഷകന്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് യുവതി കൂട്ടിചേര്‍ത്തു. സംഭവത്തില്‍, ബാര്‍ കൗണ്‍സിലിലും ബാര്‍ അസോസിയേഷനിലും പോലിസിലും പരാതി നല്‍കാനാണ് തീരുമാനം എന്നും അവര്‍ പറഞ്ഞു.