ഗൂഗിളിന്റെ ‘ G ‘ ലോഗോയ്ക്ക് ഇനി പുതിയ രൂപം ;മാറ്റം പത്ത് വർഷത്തിന് ശേഷം

ഗൂഗിൾ ലോഗോയ്ക്ക് ഇനി പുതിയ മാറ്റം. നീണ്ട പത്തുവർഷത്തിന് ശേഷമാണ് കമ്പനി ഈ പുത്തൻ രൂപമാറ്റം നടത്തിയിരിക്കുന്നത്.വർഷങ്ങളായി ഉണ്ടായിരുന്ന ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങൾ നിലനിർത്തികൊണ്ട് തന്നെയാണ് പുതിയ ലോഗോയും രൂപകൽപന ചെയ്തിരിക്കുന്നത്.മുൻപ് ഈ നിറങ്ങൾ ‘G’ ലോഗോയിൽ ഓരോ ബ്ലോക്കുകളായിട്ടാണ് നൽകിയിരുന്നതെങ്കിൽ ,ഇപ്പോഴുള്ള ലോഗോയിൽ മുഴുവൻ നിറങ്ങളും സംയോജിപ്പിച്ചു കൊണ്ടുള്ള ഗ്രേഡിയന്റായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.നിലവിൽ പിക്സൽ ,ഐഒഎസ് ഫോണുകളിലാണ് ഇത് ലഭ്യമാവുക.വരും ആഴ്ചകളിൽ മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് പഴയവ നീക്കം ചെയ്യപെടുമെന്നും പുതിയത് ലഭ്യമാകുമെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.2015 ൽ ആയിരുന്നു ഗൂഗിൾ അവസാനമായി ലോഗോയിൽ മാറ്റം കൊണ്ടുവന്നത്. എ ഐ യുടെ വരവോടെ സാങ്കേതിക മേഖലയിൽ വൻ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത് , ഇതിന്റെ ഭാഗമായാണ് ഗൂഗിളിന്റെയും ഈ പുതിയ രൂപമാറ്റമെന്നാണ് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...