മലപ്പുറം വണ്ടൂർ സ്വദേശി ജിഷ്ണുരാജാണ് (26) അപകടത്തില്‍ മരിച്ചത്.കഞ്ചിക്കോട് കിൻഫ്രയിലെ പ്ലാസ്റ്റിക് നിർമാണ കമ്ബനിയിലെ ജീവനക്കാരനാണ് ജിഷ്ണു. അപകടത്തില്‍ പരിക്കേറ്റ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അതേസമയം പാലക്കാട് കഞ്ചിക്കോടിന് സമീപം കുരുടിക്കാട് ദീർഘദൂര സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

