ലൈവ് സ്ട്രീമിങ്ങിനിടെ ഇൻഫ്ലുവൻസറെ വെടിവെച്ച് കൊലപ്പെടുത്തി, കൊലയാളി എത്തിയത് സമ്മാനം നൽകാനെന്ന വ്യാജേന

മെക്സിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ടിക് ടോക്കിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചു. 23കാരിയായ വലേറിയ മാർക്വേസാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ ജാലിസ്കോയിലെ ബ്യൂട്ടി സലൂണിൽ അതിക്രമിച്ചു കയറിയ ഒരാൾ വലേറിയക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സമ്മാനം നൽകാനാണെന്ന വ്യാജേനയാണ് കൊലയാളി എത്തിയത്. സംഭവം നടക്കുമ്പോൾ മാർക്വേസ് തന്റെ ബ്ലോസം ദി ബ്യൂട്ടി ലോഞ്ച് സലൂണിൽ നിന്ന് ലൈവ് സ്ട്രീമിംഗ് നടത്തുകയായിരുന്നു. അതിന്റെ ക്ലിപ്പ് എക്സിൽ പങ്കിട്ടു. ഇതിനിടയിലാണ് ഒരാൾ കടന്നുവന്ന് വെടിവെച്ചത്. മാർക്വേസിന്റെ നെഞ്ചിലും തലയിലും വെടിയേറ്റു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...