അമ്മയുടെ ക്രൂരത! 10 വയസുകാരനെ പാത്രം ചൂടാക്കി പൊള്ളിച്ചു; ദിവസങ്ങൾക്ക് ശേഷം കാണാതായി; കേസെടുത്ത് പൊലീസ്

ഫോൺ വിളിക്കിടെ ശല്യം ചെയ്തതിന് അമ്മ മകന്റെ ദേഹം പൊള്ളിച്ചു. അമ്മയുടെ വീഡിയോ കോൾ ചോദ്യം ചെയ്ത പത്ത് വയസുകാരനെ ചായപ്പാത്രം ചൂടാക്കി വയറ്റിൽ പൊള്ളിച്ചതായാണ് പരാതി. കുട്ടിയുടെ പിതാവായ പള്ളിക്കര കീക്കാനം സ്വദേശിയുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു. കുട്ടിയെ പൊള്ളിച്ചതിന് ശേഷം യുവതിയെ കാണാതായതായും പരാതിയുണ്ട്.അമ്മക്കെതിരെ ബിഎൻഎസ് 118(1), ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിയെ കാണാനില്ലെന്നും കുട്ടിയുടെ പിതാവ് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഏപ്രിൽ 28 നാണ് കേസിന് ആസ്പദമായ സംഭവം. യുവതി കൂടെ പഠിച്ച യുവാവുമായി പ്രണയത്തിലെന്നാണ് വിവരം. അയാളുമായി ഫോണിൽ യുവതി നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. സംഭവ ദിവസം ഫോൺ വിളിക്കിടെ മകൻ ശല്യം ചെയ്തതോടെ കുപിതയായ യുവതി, മകനെ ഉപദ്രവിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.പിന്നീട് മെയ് മൂന്നാം തീയതി മുതലാണ് യുവതിയെ കാണാതായത്. നിരന്തരം ഫോണിൽ വീഡിയോ കോൾ ചെയ്ത ആളോടൊപ്പം യുവതി ഒളിച്ചോടിയെന്നാണ് ഭർത്താവിൻ്റെ പരാതി. പൊലീസ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയെ കാണാതായ ശേഷം അച്ഛൻ്റെ അമ്മയോടാണ് കുട്ടി പൊള്ളലേൽപ്പിച്ച കാര്യം പറഞ്ഞത്. അമ്മ ഭീഷണിപ്പെടുത്തിയ കാര്യവും കുട്ടി വെളിപ്പെടുത്തി. ഇതോടെ അച്ഛൻ വിവരം പൊലീസിനെ അറിയിച്ചു. സംഭവത്തിൽ ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

‘പാകിസ്ഥാനല്ല ബലൂചിസ്ഥാന്‍’; സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി ബലൂച് നേതാവ്

സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ 'പാകിസ്ഥാനല്ല ബലൂചിസ്ഥാന്‍' എന്ന് ബലൂച് നേതാവ് മിർ യാർ ബലൂച്. ബലൂചിസ്ഥാനിലെ ജനങ്ങൾ അവരുടെ ദേശീയ വിധി തീരുമാനിച്ചെന്നും...

പൊതുമരാമത്ത് വകുപ്പിൽ ക്രമക്കേട്: കൊയിലാണ്ടിയിലെ ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; പണം തട്ടിയെന്ന് കേസ്

കൊയിലാണ്ടിയിലെ പിഡബ്ല്യുഡി കെട്ടിട നിർമ്മാണ ഓഫീസിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കരാറുകാർക്ക് നൽകേണ്ട പണം തട്ടിയെടുത്തെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് വനിതാ ജീവനക്കാരെ സസ്പെൻഡ്...

ലൈവ് സ്ട്രീമിങ്ങിനിടെ ഇൻഫ്ലുവൻസറെ വെടിവെച്ച് കൊലപ്പെടുത്തി, കൊലയാളി എത്തിയത് സമ്മാനം നൽകാനെന്ന വ്യാജേന

മെക്സിക്കൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ടിക് ടോക്കിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചു. 23കാരിയായ വലേറിയ മാർക്വേസാണ് കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ ജാലിസ്കോയിലെ ബ്യൂട്ടി...

ഹെൽമറ്റിന് 500, നമ്പർപ്ലേറ്റിന് 3000, ജെസിബി ഓപ്പറേറ്ററുടെ പതിവ് തന്ത്രം പാളി; ഗ്രീസടി പ്രയോഗം പൊളിച്ച് എംവിഡി

എഐ ക്യാമറയിൽ പിടിവീഴാതിരിക്കാൻ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് ഗ്രീസ് തേച്ച് മറച്ചു. പരുമല സ്വദേശിയായ ജെസിബി ഓപ്പറേറ്ററെ മോട്ടോർ വാഹന വകുപ്പ്...