ഇന്ത്യയുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി

ഇന്ത്യയുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്.നരേന്ദ്രമോദിയുമായി താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളത്തിലെ ത്തിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഷെഹ്ബാസിന്റെ പ്രസ്താവന. സമാധാനത്തിനുള്ള
വ്യവസ്ഥകളിൽ കശ്മീർ പ്രശ്നം പരിഹരിക്കുന്നതും ഉൾപ്പെടുമെന്നും ഷെഹ്ബാസ് കൂട്ടിച്ചേർത്തു.

അതിർത്തിയിൽ വെടിനിർത്തൽ നിലവിൽ വന്ന ശേഷവും ഇന്ത്യ കടുത്ത നിലപാടുകളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഷെഹബാസ് നിലപാടറിയിച്ചത്. ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, പ്രതിരോധമന്ത്രി ഖവാജ ആസിഫ്, കരസേനാമേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിന്ധു എന്നിവരും ഷെഹ്ബാസിനൊപ്പം വ്യോമ താവളത്തിലെത്തിയിരുന്നു.

Leave a Reply

spot_img

Related articles

പശ്ചിമേഷ്യൻ സംഘർഷം; ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ രാജ്യത്തെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ, പശ്ചിമേഷ്യൻ മേഖലയിലെ...

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ...

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...