കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധനയങ്ങൾ നടത്തുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മേയ് 20-ന് നടത്താൻ നിശ്ചയിച്ച പണിമുടക്ക് ജൂലായ് ഒൻപതിലേക്കു മാറ്റി. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വ്യാഴാഴ്ച ചേർന്ന യൂണിയനുകളുടെ യോഗം പണിമുടക്ക് മാറ്റിയത്.14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര -സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ് ദേശീയ പണിമുടക്കിന് ആഹ്വാനംചെയ്തത്.