സിഎസ്ഐ സഭയുടെ അൽമായ നേതാവും സാമൂഹിക പ്രവർത്തകനും അഭിഭാഷകനുമായ കോട്ടയം അയ്മനം പുളിക്കപ്പറമ്പിൽ അഡ്വ. കെ.ഐ. നൈനാൻ (രാജൻ-89) അന്തരിച്ചു.സംസ്ക്കാരം വെള്ളിയാഴ്ച 11-ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഒളശ്ശ സെയ്ന്റ് മാർക്ക് സിഎസ്ഐ പള്ളി സെമിത്തേരിയിൽ.
മദ്രാസ് ക്രിസ്ത്യൻ കോളേജ് സ്‌കൂൾ, മദ്രാസ് ലയോള കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിൽ സിഎംഎസ് ആർക്കൈവ്‌സിലും ഗവേഷണം നടത്തി. സിഎംഎസ് കോളേജിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡിവലപ്‌മെന്റ്റിൻറ്സ്(ഇൻഹ്യഡ്) സ്ഥാപക ഡയറക്ടറാണ്. മദ്രാസ് ക്രിസ്‌ത്യൻ കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കണ്ടിന്യൂയിങ് എജുക്കേഷൻ ഓഫ് പ്രസ് ലോയിൽ വിസിറ്റിങ് പ്രൊഫസർ, ആലുവ യുസി കോളേജ് ഗവേണിങ് കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ബെഞ്ചമിൻ ബെയ്ലി സ്മാരക പ്രഭാഷണങ്ങളുടെ മുഖ്യസംഘാടകനും സിഎസ്ഐ സിനഡ് ഭരണഘടനയുടെ പരിഷ്ക്കർത്താവുമായിരുന്നു. ക്രൈസ്തവ സാഹിത്യസമിതിയുടെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളാണ്.തൊഴിൽ സ്ഥാപനങ്ങളിലെ ശിക്ഷാനടപടികൾ, കോ-ഓപ്പറേറ്റിവ് സൊസൈറ്റി തൊഴിൽ റൂളുകൾ, വിശ്വാസത്തിൻ്റെ വെല്ലുവിളി, സഭാചരിത്ര വിചിന്തനങ്ങൾ. ബൈബിൾ ചിന്തകൾ എന്നീ പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്.
ഭാര്യ: കോട്ടയം കളരിക്കൽ പരേതയായ ജെസി നൈനാൻ. മക്കൾ: പി.ഐ. നൈനാൻ (യൂണിവേഴ്‌സൽ ഡിസ്ട്രിബ്യൂട്ടേഴ്‌സ്, കോട്ടയം), റെയ് നൈനാൻ (പെൻ്റഗൺ, കുഞ്ഞിക്കുഴി, കോട്ടയം). മരുമക്കൾ: പുതുപ്പള്ളി തറയിൽ ജെസി സൂസൻ കുര്യൻ (റിട്ട. പ്രഥമാധ്യാപിക, കല്ലുമട സിഇസെഡ്എംഎസ് എൽപി സ്‌കൂൾ, അയ്മനം), കളത്തി പ്പടി അപ്പക്കോട്ട് മാത്യൂസ് കുര്യൻ (നേബേഴ്‌സ് ഡ്രില്ലിങ് ഇന്റർ നാഷണൽ, സിങ്കപ്പൂർ)