മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങളുണ്ടായെന്ന് ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് തിരിച്ചുവരാമെന്നും ചെയർമാൻ അറിയിച്ചു. ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂർത്തിയായതിന് പിന്നാലെയാണ് മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്‌നങ്ങൾ നേരിട്ടത്. അൾട്രാ ഹൈ റെസല്യൂഷൻസ്കകാനറുകൾ ഘടിപ്പിച്ച ഉപഗ്രഹം അതിർത്തി നിരീക്ഷണത്തിനടക്കം സഹായകമാകരമാകുന്ന രീതിയിലാണ് നിർമിച്ചത്. പിഎസ്എൽവി C-61ൽ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ് ഉപഗ്രഹം കുതിച്ചുയർന്നത്.