ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09-നെയാണ് അറുപത്തിമൂന്നാം ദൗത്യത്തിൽ പിഎസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. പിഎസ്എൽവിയടെ 63-ാമത്ത ദൗത്യമാണ് ഇത്. പിഎസ്എൽവി എക്സ് എൽ കോൺഫിഗറേഷൻ ഉപയോഗിച്ച് നടക്കുന്ന 27-ാമത്തെ ദൗത്യമാണ് ഇത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 5:59നാണ് വിക്ഷേപണം. പിഎസ്‌എൽവിയുടെ എറ്റവും കരുത്തുറ്റ വകഭേദമായ എക്സ് എൽ ആണ് ഈ വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ഐഎസ്ആർഒയുടെ 101-ാമത്തെ സാറ്റലൈറ്റാണ് ഇഒഎസ് 09. 44.5 മീറ്റർ നീളവും 321 ടൺ ഭാരവുമാണ് പിഎസ്എൽവി സി 61നുള്ളത്.