പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ

പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ,സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ.ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടു വച്ചായിരുന്നു പടക്കളത്തിലെ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട് , ഷറഫ്ദ്ദീൻ, നിരഞ്ജനാ അനൂപ്, നടൻസാഫ്.സംവിധായകൻ മനു സ്വരാജ് എന്നിവർ രാജനീകാന്തിനെ സന്ദർശിച്ചത്.പ്രേക്ഷകരുടെ ആവശ്യപ്രകാരം സംവിധായകനും അഭിനേതാക്കളും അടങ്ങുന്ന ടീം തീയേറ്റർ സന്ദർശനം നടത്തുന്നതിനിടയിലാണ് കോഴിക്കോട്ടു വച്ച് രജനീകാന്തിനെ സന്ദർശിച്ച് അനുഗ്രഹം തേടിയത്.ജയിലർ ടു വിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനീകാന്ത് കോഴിക്കോട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടിനെ രജനീ കാന്തിന് വ്യക്തിപരമായി പരിചയമുണ്ട്. സുരാജ് ഇപ്പോൾ തമിഴ് സിനിമയിലും ശ്രദ്ധേയനാണ്. ഈയവസരത്തിലാണ് പടക്കളം സിനിമ കേരളത്തിൽ വിജയത്തിലേക്കു കുതിക്കുന്ന വാർത്ത അറിയുന്നത്.കോഴിക്കോട്ടെത്തിയപ്പോൾ സുരാജ് താൽപ്പര്യമെടുത്താണ് രജനീകാന്തിനെ സന്ദർശിക്കാനെത്തിയത്.ചിത്രത്തേക്കുറിച്ചു വിശദമായിത്തന്നെ രജനികാന്ത് ചോദിച്ചു മനസ്സിലാക്കി.പുതുമയുള്ള ഇതിവൃത്തങ്ങൾ എപ്പോഴും പ്രേഷകർ സ്വീകരിക്കുമെന്നതാണ് ഈ ചിത്രത്തിൻ്റെ വിജയമെന്ന് രജനികാന്ത് കൂടിക്കാഴ്ച്ചയിൽ വ്യക്തമാക്കി. മനസ്സു നിറഞ്ഞ ആശംസ നൽകിയാണ് സ്റ്റൈൽ മന്നൻ പടക്കളം ടീമിനെ യാത്രയാക്കിയത്.ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവരാണ് പടക്കളം നിർമ്മിച്ചിരിക്കുന്നത്.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....