ലൈംഗികാതിക്രമ കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റൻ്റ് കമാൻഡന്റിനും പോലീസുകാരനും സസ്പെൻഷൻ.സഹപ്രവർത്തകയെ പീഡിപ്പിച്ച പ്രതിയായ പോലീസുകാരനിൽ നിന്നാണ് കേസൊതുക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടത്. അസി. കമാൻഡന്റ്റ് സ്റ്റാർമോൻ പിള്ള, സൈബർ ഓപ്പറേഷനിലെ പോലീസുകാരൻ അനു ആന്റണി എന്നിവരെയാണ് സർക്കാർ സസ്പെൻഡ് ചെയ്തത്.പീഡനകേസിൽ പ്രതിയായ പോലീസുകാരൻ വിൽഫ്രഡ് ഫ്രാൻസിസിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. പെൺകുട്ടിയുടെ ലോക്കൽ ഗാർഡിയൻ കൂടിയാണ് നിലവൽ നടപടി നേരിട്ട അസി.കമാണ്ടൻ് സ്റ്റാർമോൻപിള്ള.