വഖഫ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ സ്‌ഥലം മാറിപ്പോയ ഒഴിവിൽ പുതിയ ജഡ്‌ജി ടി.കെ.മിനിമോൾ നാളെ ചുമതലയേൽക്കും. വിവാദമായ മുനമ്പം കേസ് അടക്കമുള്ള കേസുകളിൽ ആദ്യം മുതൽ വാദം കേൾക്കേണ്ടി വരും.മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയല്ലെന്നു ചൂണ്ടിക്കാട്ടി ഫാറൂഖ് കോളജ് സമർപ്പിച്ച 2 ഹർജികളിൽ ട്രൈബ്യൂണൽ മുൻപാകെ വാദം തുടരുകയായിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഈ മാസം 24 വരെ വിധി പറയുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവുണ്ടായത്. ഇതോടെ വാദം കേൾക്കുന്നത് രാജൻ തട്ടിൽ മാറ്റിവച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം സ്‌ഥലം മാറിപ്പോവുകയും ചെയ്തു.