മ്യൂസിയം എസ് ഐക്ക് സസ്പെൻഷൻ, നടപടി കസ്റ്റഡിയിലെടുത്ത വനിത തടവുകാരിയെ 2 ദിവസം ഹോട്ടലിൽ തങ്ങാൻ അനുവദിച്ചതിൽ

സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ വേളയിൽ ചട്ടം ലംഘിച്ചതിൽ എസ് ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ് ഐ ഷെഫിനെയാണ് സസ്പെന്റ് ചെയ്തത്. എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ് നടത്തിയതിന് ഒരു സ്ത്രീയെ ഹരിദ്വാരിൽ നിന്നും മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങിരുന്നു. തെളിവെടുപ്പിന് കൊണ്ടുപോയ വേളയിൽ ഈ വനിത തടവുകാരിക്ക് സ്വകാര്യ ഹോട്ടലിൽ രണ്ട് ദിവസം തങ്ങാൻ അവസരം നൽകിയിരുന്നു. ചട്ടം ലംഘിച്ചാണ് ഹോട്ടലിൽ താമസമൊരുക്കിയതെന്ന സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിമാന ടിക്കറ്റിലാണ് എസ് ഐ ഷെഫിൻ ഹരിദ്വാറിൽ നിന്നും തിരികെ യാത്ര ചെയ്തതെന്നും അന്വേഷണത്തിൽ കണ്ടെത്തി. തിരികെയെത്തിയ ശേഷം എസ്ഐ അനുമതിയില്ലാതെ കുട്ടിക്കാനത്ത് സിനിമാ ഷൂട്ടിംഗിന് പോവുകയും ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...