മിൽമ പാൽ കിട്ടാതാകുമോ? മിൽമ തിരുവനന്തപുരം മേഖലയിൽ സമരം, രാവിലെ ആറിന് ശേഷം പാൽവണ്ടികൾ പുറപ്പെട്ടില്ല

മിൽമ തിരുവനന്തപുരം മേഖലയിൽ ഇന്ന് മുതൽ തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം. ഐഎൻടിയുസിയും സിഐടിയും സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി മുരളിയെ എംഡിയായി വീണ്ടും നിയമിച്ചതിൽ പ്രതിഷേധിച്ചാണ് സമരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് സമരം. പാൽ വിതരണം തടസപ്പെടുമോ എന്ന് ആശങ്കയുണ്ട്. രാവിലെ ആറു മണി മുതൽ അനിശ്ചിത കാലത്തേക്കാണ് പണിമുടക്ക്. 58 വയസ്സ് പൂർത്തിയായി സർവീസിൽ നിന്നും വിരമിച്ച ഡോക്ടർ പി മുരളിക്ക് വീണ്ടും മിൽമ എംഡിയായി പുനർനിയമനം നൽകിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് ആറ് മണിക്ക് ശേഷം പാൽ വണ്ടികൾ പുറപ്പെട്ടിട്ടില്ല. ഇന്നലെയും ഇന്ന് പുലർച്ചെയുമായി വിതരണം ചെയ്ത പാൽ കടകളിൽ കിട്ടും.

Leave a Reply

spot_img

Related articles

എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ മദ്യപിച്ച്‌ ഡാന്‍സ് ചെയ്തതിനെത്തുടര്‍ന്ന്...

ആർ.എസ്.എസ് നേതാവ് എസ്. ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.രാഷ്ട്രീയ...

പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ്‍ 23 മുതല്‍...

ജോൺസൺ പുതുപ്പറമ്പിലച്ചന് സ്വീകരണം

യു എ ഇ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹത്തിന്റെ പുതിയ Priest-In-Charge-ആയി ചുമതലയേൽക്കുന്ന ജോൺസൺ പുതുപ്പറമ്പിലച്ചനെ 21 മേയ് (ബുധനാഴ്‌ച) രാത്രിയിൽ...