നീലിമലയിൽ വാട്ടർ കിയോസ്ക്കിൽ നിന്ന് ഷോക്കേറ്റ് തീർഥാടക മരിച്ച സാഹചര്യത്തിൽ ശബരിമലയിൽ വൈദ്യുതി സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. സന്നിധാനത്തും പമ്പയിലും തീർഥാടന പാതയിലും കെഎസ്ഇബിയുടെ വൈദ്യുതിയുടെയും ദേവസ്വം ബോർഡിൻറെ ജനറേറ്ററിന്റെയും ലൈൻ ഉണ്ട്.
ഇതിനു പുറമേ പോലീസിന്റെ സിസിടിവി ക്യാമറകളിലേക്കുമുള്ള കേബിളുകളും കടന്നുപോകുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണു വൈദ്യുതി സുരക്ഷാ ഓഡിറ്റ് നടത്തുന്നത്. ഇതിനു പുറമേ പമ്പ-സന്നിധാനം പാതയിലെ എല്ലാ വൈദ്യുതി ലൈനുകളും ഭൂഗർഭകേബിൾ വഴിയാക്കുമെന്നും അദ്ദേഹം പറഞ്ഞു
