ബാങ്ക് ജീവനക്കാരി ദീപ്തി പ്രഭ (45) മരിച്ചത് ചൂരക്കറി കഴിച്ചല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബ്രെയിൻ ഹെമിറേജാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളതായി പൊലീസ് പറഞ്ഞു.ഛർദിയെത്തുടർന്നാണ് കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ (ദിനേശ്‌ഭവനം) ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഛർദി അനുഭവപ്പെട്ട ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭക്ഷ്യ വിഷബാധ ആണെന്നായിരുന്നു സംശയം.