ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാര്‍ക്ക് ആദരവ്’: ഒരു കോടി രൂപ നല്‍കി നടി പ്രീതി സിന്റ

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാര്‍ക്ക് ആദരവ്: ക്ഷേമത്തിനായി ഒരു കോടി രൂപ നല്‍കി നടി പ്രീതി സിന്റ. സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാന്‍ 1.10 കോടി രൂപ സംഭാവന ചെയ്തു. ഇന്ത്യന്‍ ആര്‍മിയുടെ സൗത്ത് വെസ്‌റ്റേണ്‍ കമാന്‍ഡിലെ ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷനാണ് താരം 1.10 കോടി രൂപ സംഭാവന നല്‍കിയത്. വിധവകളെ ശാക്തീകരിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം . ജയ്പൂരില്‍ നടന്ന സംഭാവന ചടങ്ങില്‍ സൗത്ത് വെസ്‌റ്റേണ്‍ കമാന്‍ഡിലെ ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു. പഞ്ചാബ് കിംഗ്‌സിന്റെ സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി ജി സിന്റ ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന് (അണണഅ) 1.10 കോടി രൂപ സംഭാവന നല്‍കിയതായി ശനിയാഴ്ച (മെയ് 24) ഒരു പ്രസ്താവനയില്‍ പറഞ്ഞു. പഞ്ചാബ് കിംഗ്‌സിന്റെ സിഎസ്ആര്‍ ഫണ്ടിലെ തന്റെ വിഹിതത്തില്‍ നിന്നാണ് ഈ സംഭാവന.

Leave a Reply

spot_img

Related articles

പി എം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

പി എം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക്...

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...