അള്‍ത്താരകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവ് പിടിയില്‍

അള്‍ത്താരകളും, സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയെ കഠിനംകുളം പോലീസ് എറണാകുളത്ത് നിന്നും അതിസാഹികമായി പിടികൂടി. തമിഴ്‌നാട് നാഗര്‍കോവില്‍ സുനാമി കോളനിയിലെ ഡാനിയല്‍ (32) ആണ് കഠിനംകുളം പൊലീസിന്റെ പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രതിയ്ക്ക് പത്തോളം മോഷണ കേസുകളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കന്യാസ്ത്രീ മഠമായ സെന്റ് ആന്റണീസ് കോണ്‍വെന്റില്‍ നിന്നും മോഷണം നടത്തിയ സംഭവത്തിലാണ് ഇപ്പോള്‍ പ്രതി അറസ്റ്റിലായത്. കേരളത്തിലും തമിഴ്‌നാട്ടിലും മാറി മാറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. എറണാകുളത്തെ ലോഡ്ജില്‍ ഒളിവില്‍ താമസിച്ച് വരവേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയില്‍ കഠിനംകുളം വെട്ടുതുറയിലെ കോണ്‍വെന്റില്‍ മോഷണം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വാച്ചും 10,000 രൂപയാണ് പ്രതി മഠത്തില്‍ നിന്നും കവര്‍ന്നത്. വെളുപ്പിന് അഞ്ചരയോടെ കന്യാസ്ത്രീകള്‍ പള്ളിയില്‍ പോയ സമയം മനസ്സിലാക്കിയായിരുന്നു മോഷണം. കോണ്‍വെന്റിന്റെ ജനാലക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോല്‍ കൈക്കലാക്കിയ ശേഷമാണ് മോഷണം നടത്തിയത്

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...