നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ് മത്സരിക്കും.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആണീ തീരുമാനം എടുത്തത്.
പൊതു സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കണോ പാര്‍ട്ടി നേത്യത്വത്തില്‍ നിന്ന് ഒരാളെ നിര്‍ത്തണോ എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് ഇതുവരെ അന്തിമ തീരുമാനം എടുത്തിരുന്നില്ല.
എം. സ്വരാജിനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. അത് കൂടി പരിഗണിച്ചാണ് സ്വരാജിന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

നിലമ്പൂർ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയി, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍ എന്നിവരും പരിഗണനയിൽ ഉണ്ടായിരുന്നു.പ്രൊഫ. തോമസ് മാത്യു, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരുടെ പേരും പൊതുസ്വതന്ത്രരായി പറഞ്ഞിരുന്നു.പി വി അന്‍വര്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യത കൂടിയെന്ന വിലയിരുത്തലിലാണ് നേത്യത്വം.
സിറ്റിംഗ് സീറ്റില്‍ ഏത് വിധേയനെയും വിജയിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യം. വിജയം ഉറപ്പിച്ചാല്‍ തുടര്‍ഭരണ സാധ്യത സജീവമായി നിലനിര്‍ത്താന്‍ കഴിയുമെന്ന വലയിരുത്തലിലാണ് നേത്യത്വം.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....