നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി.ടി എം സി സ്ഥാനാര്‍ത്ഥിയായി നല്കിയ പത്രികയാണ് തള്ളിയത്. ഇതോടെ പി വി അന്‍വറിന് ടി എം സി ലേബലിൽ മത്സരിക്കാനാകില്ല. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രികയും അന്‍വര്‍ സമര്‍പ്പിച്ചിരുന്നു. ടി എം സി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടി എം സി ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...