ഇന്ത്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി

ഇന്ത്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ആപ് സഖ്യത്തില്‍ നിന്ന് പുറത്ത് പോകുന്നത്.ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകാനുള്ള കാരണം കോണ്‍ഗ്രസ് മത്സരിച്ചതാണെന്നും കോണ്‍ഗ്രസിന് ഒരു എം എല്‍ എ പോലും നേടാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയരുന്നു. ബിജെപിയെ ഭരണത്തില്‍ എത്തിച്ചത് കോണ്‍ഗ്രസിന്റെ സ്ഥാര്‍ഥിത്വം തന്നെയാണെന്നും അതിനാല്‍ ഇനി കോണ്‍ഗ്രസുമായി സഹകരിച്ചു പോകേണ്ടതില്ലെന്നാണ് ആം ആദ്മിയുടെ തീരുമാനം. കോണ്‍ഗ്രസുള്ള ഒരു മുന്നണിയില്‍ പോലും പോകേണ്ട എന്ന തീരുമാനമാണ് ആം ആദ്മിയുടെ രാഷ്ട്രീയ കാര്യ സമിതി എടുത്തിരിക്കുന്നത്. ഇന്‍ഡ്യാ സഖ്യം ലോക്‌സഭ തെരഞ്ഞെടുപ്പിനെ മാത്രം നേരിടാനുള്ള സഖ്യമായിരുന്നു. ഇനി ആ സഖ്യത്തിന് വിലയില്ലെന്നും ആം ആദ്മിയുടെ രാഷ്ട്രീയ കാര്യ സമിതി ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇനി വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒറ്റക്ക് നേരിടാന്‍ തന്നെയാണ് ആപ്തീ രുമാനിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ബിഹാറില്‍ ഒറ്റക്ക് മത്സരിക്കുമെന്നും ആം ആദ്മി അറിയിച്ചു.

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...