ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗസ്റ്റ് അധ്യാപകരുടെ വേതനം പരിഷ്കരിച്ചു

ശമ്പളം വർധിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കോളജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലെ ഗസ്റ്റ് അധ്യാപകരിൽ യുജിസി യോഗ്യതയുള്ളവർക്ക് പ്രതിദിനം 2,200 രൂപ നിരക്കിൽ മാസം പരമാവധി 50,000 രൂപ വരെ ലഭിക്കും. യുജിസി യോഗ്യത ഇല്ലാത്ത ഗസ്റ്റ് അധ്യാപകർക്ക് പ്രതിദിനം 1,800 രൂപ നിരക്കിൽ മാസം പരമാവധി 45,000 രൂപയുമാണ് ഇനി മുതൽ ലഭിക്കുക.2018ലെ യുജിസി ശമ്പള പരിഷ്കരണത്തെ തുടർന്ന് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം പരിഷ്കരിക്കണമെന്ന ആവശ്യം സർക്കാരിലേക്ക് ലഭിച്ചിരുന്നുവെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. കൂടാതെ നവ കേരള സദസിലും ഗസ്റ്റ് അധ്യാപകർ നിരവധി അപേക്ഷകൾ സമർപ്പിച്ചിരുന്നു. വേതനം പരിഷ്കരിക്കരണ വിഷയത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറും ശുപാർശ നൽകിയിരുന്നു എന്നും ഇതെല്ലാം പരിഗണിച്ചാണ് ഗസ്റ്റ് അധ്യാപകരുടെ വേതനം വർധിപ്പിക്കാൻ തീരു

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...