തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം

പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങിയത്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. എന്താണ് തീപിടുത്തത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. തിരുവനന്തപുരത്ത് നിന്ന് നാല് യൂണിറ്റ്, ചാക്ക നിന്ന് മൂന്ന് യൂണിറ്റ്, വിഴിഞ്ഞം ഒരു യൂണിറ്റ്, കഴക്കൂട്ടം ഒരു യൂണിറ്റ്, നെടുമങ്ങാട് ഒരു യൂണിറ്റ് എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുതിയ സ്കൂട്ടറുകള്‍ക്ക് അടക്കം തീപിടിച്ചു എന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...