തേങ്ങ എടുക്കാനായി തോട്ടിലിറങ്ങവേ ഒഴുക്കിൽപെട്ട് പത്ത് ദിവസം മുമ്പ് കാണാതായ കോട്ടയം മീനടം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മീനടം കാട്ടുമറ്റത്തിൽ ഈപ്പൻ തോമസ് (66) നെയാണ് പത്താം ദിവസം നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.തോട്ടിലേക്കു വീണ തേങ്ങ എടുക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു.ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം എമർജൻസി സംഘം ഇന്ന് രാവിലെ മുതൽ കാണാതായ സ്ഥലം മുതൽ നടത്തിയ തെരച്ചിലിലാണ് കൈതേൽപ്പാലത്തിന് താഴെ താമരവേലി പാലത്തിനു സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.തോട്ടിലേക്ക് കുറുകെ വീണ് കിടക്കുന്ന മരതടിയിൽ തങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം.കഴിഞ്ഞ മെയ് 31 ന് വൈകുന്നേരമാണ് ഇദ്ദേഹം തോട്ടിൽ വീണത്.ഈപ്പനെ കാണാതായ മീനടം വലിയതോടിൻ്റെ പുത്തൻപുരപ്പടി മുതൽ കൊടൂരാറ്റിലെ പുതുപ്പള്ളി ഭാഗത്ത് വരെ പാമ്പാടി ഫയർ ഫോഴ്സിൻ്റെയും, ഈരാറ്റുപേട്ടയിലെയും മണിമലയിലെയും, ടീം എമർജൻസി കേരളയുടെയും നേതൃത്വത്തിൽ ഇതിനോടകം പലവട്ടം തെരച്ചിൽ നടത്തിയിരുന്നു.വീണ്ടും ബന്ധുക്കളുടെ ആവശ്യ പ്രകാരം ഇന്നും പല ഭാഗങ്ങളും കേന്ദ്രീകരിച്ചും തെരച്ചിൽ തുടർന്നപ്പോഴാണ്തോട്ടിലേക്ക് ചാഞ്ഞ് കിടന്ന മരതടിക്കിടയിൽ കുടുങ്ങിക്കിടന്ന നിലയിൽ ഈരാറ്റുപേട്ട ടീം എമർജൻസിയും മണിമല യൂണിറ്റും ചേർന്നുള്ള തെരച്ചിൽ കണ്ടെത്തിയത് .

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...