കോഴിക്കോട് കപ്പൽ അപകടം, 50 കണ്ടൈയ്നർ കടലിൽ വീണു, രക്ഷാദൗത്യം തുടരുന്നുവെന്ന് തുറമുഖ മന്ത്രി വി. എൻ വാസവൻ

കോഴിക്കോട് തീരത്ത് കടലിൽ തീപിടിച്ച കപ്പലിൽ നിന്നും 50 കണ്ടെയ്നർ കടലിൽ വീണതായി തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.40 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നുഎന്തുകൊണ്ടാണ് തീപിടുത്തമുണ്ടായത് എന്നതിൻ്റെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. രക്ഷാദൗത്യം നടന്നുകൊണ്ടിരിക്കുന്നതായും മന്ത്രി ഏറ്റുമാനൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴിലാണ് തുടർ ദൗത്യങ്ങൾ ഏകോപിപ്പിക്കുന്നത്.പാരിസ്ഥിതിക, മത്സ്യബന്ധന പ്രശ്നങ്ങളാണ് സംസ്ഥാനം നോക്കുന്നത്. പരിസ്ഥിതി ആഘാതം പഠിക്കാനുള്ള സംവിധാനവും ഉണ്ട്.ഉൾക്കടലിൽ നടക്കുന്ന അപകടങ്ങളിൽ കേസ് എടുക്കുന്നത് ഷിപ്പിങ് മന്ത്രാലയമാണ്.സംസ്ഥാനത്തിന് നഷ്ടങ്ങൾ ഉണ്ടായത് ക്ലെയിം ചെയ്തു വാങ്ങാനുള്ള നടപടികളും സംസ്ഥാന സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏറ്റവും വലിയ ചരക്കു കപ്പൽ എന്ന് വിശേഷിപ്പിക്കുന്ന എം. എസ്. സി ഐറീനവിഴിഞ്ഞത്ത് എത്തിയത് സംസ്ഥാനത്തിന്നേട്ടമാണെന്നും മന്ത്രി വാസവൻ പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...