ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉപദേശക സമിതി സെക്രട്ടറിയെ പുറത്താക്കിയത് പിൻവലിച്ചു. വ്യാജ പരാതിക്കാർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉപദേശക സമിതി സെക്രട്ടറി

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതിയിൽ നിന്നു ബിജെപി നേതാവായ സമിതി സെക്രട്ടറിയെ പുറത്താക്കി ദേവസ്വം ബോർഡ് പുറപ്പെടുവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. ബിജെപി ഏറ്റുമാനൂർ മുൻ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവനെ പുറത്താക്കിയ ഉത്തരവാണ് മരവിപ്പിച്ചത്. പരാതി വ്യാജമാണെന്നു തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി.കഴിഞ്ഞ ദിവസം ഉപദേശക സമിതി അംഗങ്ങളായ മഹേഷ് ചന്ദ്രൻ, എൻ.എസ്. സുനീന്ദ്രൻ എന്നിവർക്കെതിരെ ചിലർ ദേവസ്വം ബോർഡിനു വ്യാജ പരാതി അയച്ചിരുന്നു.പൊലീസ് കേസുകളുള്ളവർക്കു ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളാകാൻ അർഹത ഇല്ലെന്നാണ് ചട്ടം. ഇരുവർക്കുമെതിരെ പൊലീസ് കേസുകൾ നിലവിലുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരുവരെയും പുറത്താക്കി ദേവസ്വം ബോർഡ് ഉത്തരവിറക്കുകയായിരുന്നു.എന്നാൽ മഹേഷ് ചന്ദ്രൻ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതോ ടെ പരാതി തള്ളി. തുടർന്ന് മഹേഷിനു സെക്രട്ടറിയായി തുടരാൻ അനുവാദം നൽകി ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.ഉപദേശക സമിതി അംഗമായ എൻ.എസ് സുനീന്ദ്രനും ഇന്നലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്. ഇതോടെ സുനീന്ദ്രനെതിയുള്ള ആക്ഷേപവും വ്യാജമാണെന്നു തെളിഞ്ഞു. വ്യാജപരാതി നൽകിയവർക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് മഹേഷ്ബിജെപി പ്രാദേശിക നേതൃത്വത്തിലെ വിഭാഗീയതയാണ് പരാതിക്കു പിന്നിലെന്നാണ് ആക്ഷേപം.ബിജെപിയിലെ ഈ പടലപിണക്കം മുതലാക്കാനുള്ള ശ്രമത്തിലാണ് സിപിഎം പ്രാദേശിക നേതൃത്വം. മന്ത്രി വി.എൻ.വാസവന്റെ പഴ്സനൽ സ്റ്റാഫ് അംഗം പി.കെ.രാജൻ ആണ് ഉപദേശക സമിതി പ്രസിഡന്റ്. നറുക്കെടുപ്പിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...