ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണം; ഹൈക്കോടതിയില്‍ ഹര്‍ജി

ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ക്ഷേത്ര പരിസരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിയമം എല്ലാ ക്ഷേത്രങ്ങളിലും കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡുകള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. എറണാകുളം മരട് സ്വദേശി എന്‍. പ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയത്.ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ വരാത്ത ക്ഷേത്രങ്ങളിലും നിയമം ബാധകമാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ആറ്റിങ്ങല്‍ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ ക്ഷേത്രത്തില്‍ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം നടത്തിയതും, കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ ഗായകന്‍ അലോഷി വിപ്ലവഗാനങ്ങള്‍ പാടിയതും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്.ഇത്കൂടാതെ കോഴിക്കോട് തളിക്ഷേത്രത്തിലെ മണ്ഡപത്തില്‍ ഏപ്രില്‍ 27ന് നടന്ന വിവാഹത്തില്‍ എസ്എഫ്‌ഐയ്ക്ക് മുദ്രാവാക്യം വിളിച്ച സംഭവവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോകവേ കാർ അപകടത്തിൽ അധ്യാപിക മരിച്ചു

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു.വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍...

പാലാ നഗരസഭ : വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് മുന്നേ യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടി രൂക്ഷം

പാലാ നഗരസഭയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുന്നണിയിലും വിമത ക്യാമ്പിലും തർക്കം രൂക്ഷം. വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫ് വിമതർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും...

കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം; മികച്ച തിരക്കഥയ്ക്ക് അവാർഡ് കൊടുക്കണം: പി.എ. മുഹമ്മദ് റിയാസ്

വീണാ വിജയനെതിരായ ഇഡി ആരോപണങ്ങൾക്കും കള്ളപ്പണ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇഡി ചോദ്യം ചെയ്യലിൽ കള്ളപ്പണമാണെന്ന്...

സ്റ്റേഷനില്‍ നിന്ന് പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സംഭവം; പ്രതിയായ പൊലീസുകാരന്‍ കേരളത്തിലെത്തിയതായി സൂചന

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ ഓഫീസറായ സബിനായി തിരച്ചില്‍ ഊര്‍ജിതം.തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി...