ബൈജൂസ് വാങ്ങിയ രണ്ട് അമേരിക്കന്‍ കമ്പനികള്‍ വിറ്റഴിച്ചു

സാമ്പത്തീക പ്രതിസന്ധിയില്‍പെട്ട എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് പ്രതാപ കാലത്ത് വാങ്ങിയ രണ്ട് അമേരിക്കന്‍ കമ്പനികള്‍ വിറ്റഴിച്ചു. വായ്പ കുടിശികകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വമ്പന്‍ വിലക്കുറവിലാണ് എപിക്, ടിങ്കര്‍ എന്നീ കമ്പനികളെ വിറ്റത്. 2021ല്‍ 200 മില്യണ്‍ ഡോളറിന് (ഏകദേശം 1,700 കോടി രൂപ) ബൈജൂസ് വാങ്ങിയ കോഡിംഗ് പ്ലാറ്റ്‌ഫോമായ ടിങ്കറിനെ വെറും 2.2 മില്യണ്‍ ഡോളറിനാണ് (ഏകദേശം 18 കോടി രൂപ) ചിക്കാഗോ ആസ്ഥാനമായ കോഡ്എച്ച്എസ് എന്ന കംപ്യൂട്ടര്‍ സയന്‍സ് ലേണിംഗ് പ്ലാറ്റ്‌ഫോം സ്വന്തമാക്കിയത്. ചൈനീസ് എഡ്യുക്കേഷന്‍ കമ്പനിയായ ടാല്‍ എഡ്യുക്കേഷന്‍ ഗ്രൂപ്പാണ് 81 ശതമാനം വിലക്കുറവില്‍ എപ്പിക്ക് എന്ന കമ്പനിയെ സ്വന്തമാക്കിയത്.

2021ല്‍ ബൈജൂസ് 500 മില്യണ്‍ ഡോളറിന് (ഏകദേശം 4,200 കോടി രൂപ) വാങ്ങിയ എപ്പിക്കിനെ ഇപ്പോള്‍ വിറ്റിരിക്കുന്നത് വെറും 95 മില്യണ്‍ ഡോളറിനാണ് (ഏകദേശം 831 കോടി രൂപ).രണ്ട് കമ്പനികള്‍ക്കും കൂടി ഏകദേശം 6,000 കോടി രൂപയോളം മുടക്കിയ സ്ഥാനത്ത് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് വെറും 830 കോടി രൂപ.2019ല്‍ ബൈജൂസ് സ്വന്തമാക്കിയ മറ്റൊരു അമേരിക്കന്‍ ഉപകമ്പനിയായ ഓസ്‌മോയും ലേലത്തില്‍ വച്ചിരുന്നെങ്കില്‍ വാങ്ങാന്‍ ആരും തയാറായില്ല.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...