‘മൃതദേഹം തിരിച്ചറിയാന്‍ ശ്രമം നടത്തുകയാണ്; മരണം രഞ്ജിതയുടെ അമ്മ അറിഞ്ഞിട്ടില്ല’; സുരേഷ് ഗോപി

രാജ്യത്തെ നടുത്തിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിഎന്‍എ പരിശോധന വേണ്ടി വരുമെന്നും അതിന്റെ കാര്യത്തില്‍ തീരുമാനമായതിന് ശേഷമേ ബാക്കിയുള്ള കാര്യങ്ങളിലേക്ക് കടക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. മരണം രഞ്ജിതയുടെ അമ്മ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര ആഭ്യന്തര മന്ത്രിയും വ്യോമയാന മന്ത്രിയും സംഭവ സ്ഥലത്ത് തന്നെയുണ്ടെന്നും മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ രാവിലെയോടെ അതില്‍ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.കുടുംബത്തോട് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണ ഐഎഎസ് പറഞ്ഞു. ഗുജറാത്തിലെ ആശുപത്രിയിലുള്ള ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയുക എന്നതാണ് അടുത്ത നടപടിക്രമം. രഞ്ജിതയുടെ സഹോദരന്‍ നാളെ അഹമ്മദാബാദിലേക്ക് പോകും. ഡിഎന്‍എ പരിശോധന നടത്തും – അദ്ദേഹം പറഞ്ഞു

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....