അത്ഭുത നമ്പർ. 2 പേരുടെ രക്ഷപെടൽ

രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തിൽ വിമാനത്തിലെ എല്ലാവർക്കും ജീവൻ നഷ്ടമായി എന്ന് കരുതിയിരിക്കുമ്പോഴാണ് അത്ഭുത അതിജീവനമായി ആ കാഴ്ച നമ്മൾ കണ്ടത്. വിമാനത്തിലെ സീറ്റിലിരുന്നിരുന്ന വിശ്വാസ് കുമാര്‍ രമേഷ് റോഡിലൂടെ നടന്നുപോകുന്ന അമ്പരപ്പ് ഉണ്ടാക്കിയ കാഴ്ച.ഈ വാർത്ത ലോകമാകെ എത്തുമ്പോൾ അഹമ്മദാബാദിൽ നിന്ന് അങ്ങ് ദൂരെ തായ് മണ്ണിൽ സമാന അനുഭവവുമായി ഒരാളിലിരുപ്പുണ്ടായിരുന്നു. തായ് നടനും ഗായകനുമായ റുവാങ്‌സാക് ലൊയ്ചുസാക് ആയിരുന്നു ആ യാത്രക്കാരന്‍. അന്ന് 20 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. 1998 ഡിസംബര്‍ 11-നായിരുന്നു റുവാങ്‌സാക് സഞ്ചരിച്ച തായ് എയര്‍വേയ്‌സിന്റെ ടിജി 261 വിമാനം അപകടത്തില്‍പ്പെട്ടത്. 27 കൊല്ലം മുന്‍പ് 146 യാത്രക്കാരുമായി പുറപ്പെട്ട തായ് വിമാനം തകര്‍ന്നുവീണപ്പോള്‍ രക്ഷപ്പെട്ട റുവാങ്‌സാക് ലൊയ്ചുസാക് ഇരുന്നിരുന്ന സീറ്റിന്റെ നമ്പറും 11 എ ആയിരുന്നു.നൂറുക്കണക്കിന് പേരുടെ ജീവന്‍ പൊലിഞ്ഞ രണ്ട് വിമാനദുരന്തങ്ങള്‍. അവയില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേര്‍. അവര്‍ ഇരുന്നിരുന്ന സീറ്റുകള്‍ക്കാകട്ടെ ഒരേ നമ്പര്‍-11 എ.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....