തമിഴ്നാട്ടിൽ കാർ തടഞ്ഞ് ഒന്നേകാൽ കിലോ സ്വർണം കവർന്നു; മലയാളി ഗുണ്ടസംഘത്തിനായി തിരച്ചിൽ

കേരളത്തിലേക്ക് പോവുകയായിരുന്ന കാർ തടഞ്ഞുനിർത്തി ഒന്നേകാൽ കിലോ സ്വർണവും 60,000 രൂപയും കൊള്ളയടിച്ച അഞ്ചംഗ ഗുണ്ടസംഘത്തിനായി പൊലീസ് തിരച്ചിൽ ഊർജിതപ്പെടുത്തി. ചെന്നൈ സൗക്കാർപേട്ടയിൽനിന്ന് സ്വർണം വാങ്ങി കാറിൽ പോവുകയായിരുന്ന തൃശൂർ ജെ.പി ജ്വല്ലറി ഉടമ ജെയ്സൺ ജേക്കബ്, ജീവനക്കാരനായ വിഷ്ണു എന്നിവരെയാണ് കൊള്ളയടിച്ചത്. ശനിയാഴ്ച രാവിലെ 6.45ഓടെയാണ് സംഭവം.കോയമ്പത്തൂർ മധുക്കര എട്ടിമട മാഹാളിയമ്മൻ കോവിലിന് സമീപമെത്തിയപ്പോൾ സംഘം ലോറി കുറുകെ നിർത്തി കാർ തടഞ്ഞ് ഗ്ലാസുകൾ തകർത്തു. പിന്നീട് ഇരുവരെയും പ്രതികൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാറിന് പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പ്രതികൾ ഇരുവരെയും മർദിച്ച് സ്വർണവും പണവും കവർന്ന് കാറും ലോറിയുമെടുത്ത് കടന്നുകളയുകയായിരുന്നു. പ്രതികളെ തേടി പൊലീസ് സംഘം കേരളത്തിലേക്ക് തിരിച്ചു

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...