പട്രോളിങ്ങിനിടെ വാഹന പരിശോധനയ്ക്ക് ശ്രമിച്ച എസ്‌ഐയെ വാഹനമിടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമം.

ഗുരുതരമായി പരിക്കേറ്റ മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഇ.എം. മുഹമ്മദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. പട്രോളിങ്ങിനിറങ്ങിയ എസ്‌ഐ മുഹമ്മദും സംഘവും വഴിയാഞ്ചിറ ഭാഗത്തുവെച്ച്‌ കറുത്ത സാൻട്രോ കാറിലെത്തിയ രണ്ടുപേർ വാഹനം നിർത്തി എന്തോ കൈമാറ്റം ചെയ്യുന്നത് കണ്ടു. തുടർന്ന് പട്രോളിങ് വാഹനം നിർത്തി മുഹമ്മദ് ഇവരുടെ അടുത്തേക്ക് ചെന്നു. അതിനിടെ കാർ എടുത്തു പോകാൻ അവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ ഇവർ കാർ മുമ്ബോട്ട് എടുക്കാൻ ശ്രമിച്ചു. കാറിന്റെ മുൻ ചക്രം മുഹമ്മദിന്റെ കാലില്‍ കയറിയതോടെ റോഡിലേക്ക് വീണു. ഈ സമയം ഇവർ കാർ വലതുകാലിലൂടെ തുടവരെ ഓടിച്ചുകയറ്റി. മുന്നോട്ട് പോയ വാഹനം വീണ്ടും പിന്നോട്ടെടുത്ത് മുഹമ്മദിന്റെ ദേഹത്തുകൂടി കയറ്റി. ഈ സമയത്ത്, മുഹമ്മദിന്റെ കൂടെയുണ്ടായിരുന്ന പോലീസുകാരൻ പോലീസ്ജീപ്പില്‍നിന്ന് ഓടിയെത്തി കാർ തടയാൻ ശ്രമിച്ചു.ഇതിനിടയില്‍ കാറിലുണ്ടായിരുന്ന ഒരാള്‍ വാഹനത്തില്‍നിന്ന് പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു. ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ വാഹനവുമായി കടന്നുകളഞ്ഞു. മുഹമ്മദിന്റെ വലതുകാലില്‍ രണ്ട് ഒടിവുകളുണ്ട്. കഴുത്തിന് സമീപത്തുകൂടി വാഹനത്തിന്റെ ടയർ കയറി ഇറങ്ങിയതിന്റെ പാടുണ്ട്. ഇടത് കൈയ്ക്കും മുറിവുകളുണ്ട്. പ്രതികളിലൊരാളുടെ ചിത്രം നാട്ടുകാർ പകർത്തിയതായി സൂചനയുണ്ട്.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...