ജി 7 ​ഉ​ച്ച​കോ​ടി ഇ​ന്ന് സ​മാ​പി​ക്കും; പ്ര​ധാ​ന അ​ജ​ണ്ട ഇ​റാ​ൻ -ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷം

കാ​ന​ഡ​യി​ൽ ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച ജി7 ​ഉ​ച്ച​കോ​ടി ചൊ​വ്വാ​ഴ്ച സ​മാ​പി​ക്കും. യു.​എ​സ്, ബ്രി​ട്ട​ൻ, ജ​പ്പാ​ൻ, ഇ​റ്റ​ലി, ജ​ർ​മ​നി, ഫ്രാ​ൻ​സ്, കാ​ന​ഡ എ​ന്നീ രാ​ഷ്ട്ര​നേ​താ​ക്ക​ളാ​ണ് കാ​ന​ഡ​യി​ലെ ക​നാ​നാ​സ്കി​സി​ൽ മൂ​ന്നു​ദി​വ​സം ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​ത്തെ ഉ​ച്ച​കോ​ടി​യു​ടെ മു​ഖ്യ അ​ജ​ണ്ട അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​റാ​ൻ -ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​മാ​യി മാ​റി. കൂ​ട്ടാ​യ്മ​യി​ലെ ഏ​താ​ണ്ടെ​ല്ലാ രാ​ജ്യ​ങ്ങ​ളും ഇ​സ്രാ​യേ​ലി​നെ പി​ന്തു​ണ​ക്കു​ന്ന​വ​രാ​ണ്. ഇ​സ്രാ​യേ​ലി​നെ സ​ഹാ​യി​ക്കാ​ൻ സൈ​ന്യ​ത്തെ അ​യ​ക്കു​ന്ന​ത് ഇ​വ​യി​ൽ ചി​ല രാ​ജ്യ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ആ​ദ്യം ജി6 ​കൂ​ട്ടാ​യ്മ​യാ​യി​രു​ന്ന​തി​ൽ പി​ന്നീ​ട് കാ​ന​ഡ​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Leave a Reply

spot_img

Related articles

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ നൂറിസ്ഥാൻ പ്രവിശ്യയില്‍ ഉണ്ടായ ശക്തമായ പ്രളയത്തില്‍ 20 പേർ കൊല്ലപ്പെട്ടു .നൂറിലധികം പേരെ കാണാതായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.പ്രവിശ്യാ തലസ്ഥാനമായ പരുനിലാണ് പ്രളയം...