ബന്ധുവീട്ടിലെത്തിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു

ഒല്ലൂരിലെ ബന്ധുവീട്ടിലെത്തിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു.മാങ്കുളം നെല്ലംകുന്നേല്‍ സണ്ണിയുടെ മകൻ ബിറ്റോ(22)യാണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്ക് ബന്ധുവിനൊപ്പം ചിയ്യാരം കാരമുക്ക് കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം. ഫയർഫോഴ്സെത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു പത്തിന് മാങ്കുളം സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍. ഫോറൻസിക് സയൻസ് പാസായ ബിറ്റോ നെടുങ്കണ്ടം ബാലഗ്രാം ജവഹർലാല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആന്‍ഡ് സയൻസ് കോളജില്‍ ഇന്നു ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. മാതാവ്: ഷിനി. സഹോദരങ്ങള്‍: ബ്രിറ്റോ, ബ്രിന്‍റോ.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...