മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കണ്ണൂരും കാസർകോടുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മഴയ്ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. മറ്റന്നാൾ വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു

കണ്ണൂരിൽ അഞ്ച് പശുക്കൾ ഷോക്കേറ്റ് ചത്തു.ചെറുവക്കോടൻ സ്വദേശിനി ശ്യാമളയുടെ പശുക്കൾക്കാണ് ഷോക്കേറ്റത്. വൈദ്യുതി എടുക്കുന്ന വയർ കാറ്റിൽ തകര ഷീറ്റിൽ തട്ടി വൈദ്യുതിയേറ്റതെന്ന് നിഗമനം....

പൂജകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ദേവസ്വം ബോർഡ് സൗകര്യം ഒരുക്കണം; ഹൈക്കോടതി

ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ ബുക്ക് ചെയ്യാനും സംഭാവനകൾ നൽകാനുമുള്ള സൗകര്യം കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കണമെന്ന് ഹൈക്കോടതി.ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ്, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവ...

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടും; എം വി ഗോവിന്ദൻ

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.എം സ്വരാജിന് വി വി പ്രകാശൻ്റെ കുടുംബത്തിൽ സ്വീകാര്യത ലഭിക്കുന്നത്...

അമ്പലപ്പുഴ പാൽപായത്തിൻ്റെ വിലയും തയാറാക്കുന്ന അളവും വർധിപ്പിക്കുന്നു

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യനിവേദ്യമായ അമ്പലപ്പുഴ പാൽപായത്തിൻ്റെ വിലയും തയാറാക്കുന്ന അളവും വർധിപ്പിക്കുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റേതാണ് തീരുമാനം. ചിങ്ങം ഒന്നു മുതൽ വില ലിറ്ററിന്...