നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം. ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. 21 കാരി ആയ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇവരുടെ അയൽവീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഈ വീട്ടിൽ ആരും താമസിക്കുന്നില്ല.മരിച്ച കുഞ്ഞിൻ്റെ അമ്മ പത്തനംതിട്ടയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ നൽകിയ വിവരം അനുസരിച്ച് ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ഇവിടെ വച്ച് പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങളിലേക്ക് കടക്കും.

Leave a Reply

spot_img

Related articles

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...

കോട്ടയം നഗരത്തിൽ വൻ നിരോധിത പുകയില വേട്ട; 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ

കോട്ടയം നഗരത്തിൽ എക്സൈസിൻ്റെ വൻ നിരോധിത പുകയില വേട്ട.ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ.കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ...

തലസ്ഥാനത്ത് വൻലഹരിവേട്ട; 15 കോടിയിലധികം വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

തലസ്ഥാനത്ത് വൻലഹരിവേട്ട; പാഴ്‌സൽ കമ്പനിയിൽ നിന്നും പിടികൂടിയത് 15 കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ.തിരുവനന്തപുരം പൂന്തുറയിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് 20കിലോ ഹാഷിഷ് ഓയിൽ...