തിരുവല്ലയിലെ നിരണത്ത് കാട്ടുപൂച്ചയെ വീടിനുള്ളിൽ നിന്നും വനം വകുപ്പ് എത്തി പിടികൂടി.

നിരണം വടക്കുംഭാഗം മുപ്പരത്തിൽ വീട്ടിൽ നിന്നും തിങ്കളാഴ്ച രാത്രിയാണ് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തി കാട്ടുപൂച്ചയെ പിടികൂടിയത്. പുലിക്കുട്ടിയുടെ വലുപ്പമുള്ള കാട്ടുപൂച്ചയാണ് ഇവിടെ നിന്നും പിടികൂടിയത്വർഷങ്ങളായി ആൾ താമസമില്ലാതെ കിടക്കുകയായിരുന്നു ഈ വീട്. സ്വന്തം വീട്ടിൽ വെള്ളം കയറിയത് തുടർന്ന് സമീപവാസിയായഅന്നപറമ്പിൽ വിശ്വനാഥനും, ഭാര്യയുമാണ് ഇപ്പോൾ താമസിച്ചു വന്നിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വിശ്വനാഥന്റെ ഭാര്യയാണ്വീടിനു പുറത്ത് കാട്ടുപൂച്ചയെ കണ്ടത്. ഇവർ വീടിനുള്ളിൽ കടന്ന് കതകുകളെല്ലാംഅടച്ചെങ്കിലും കാട്ടുപൂച്ച വീടിനുള്ളിൽ കടന്ന് കട്ടിലിന്റെ അടിയിൽ ഒളിച്ചിരുന്നു. തുടർന്ന് റാന്നിയിൽ നിന്നെത്തിയ ആർആർ ടീം കാട്ടുപൂച്ചയെ പിടികൂടി. പിടിയിലായ പൂച്ചയെ ഗവിവനമേഖലയിൽ തുറന്നുവിട്ടു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജിജോ ജോർജിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മനീഷ് മോൻ, അരുൺ രാജ്, ഫിറോസ്ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...