വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകാനൊരുങ്ങി ബിസിഎം കോളജ്

വിദ്യാർഥികൾക്ക് കോളജ് വിദ്യാ ഭ്യാസത്തിനൊപ്പം നീന്തൽ പരിശീലനം നൽകാനൊരുങ്ങി ബിസിഎം കോളജ്. വിദ്യാർഥികളിൽ സമ്പൂർണ നീന്തൽ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന തോപ്പൻസ് അക്വാറ്റിക്സ് നീന്തൽ പരിശീലന കേന്ദ്രവുമായി സഹകരിച്ചാണ് ‘ഷീ സ്വിമ്മിങ്’ എന്ന പദ്ധതി നടപ്പാക്കുന്നത്.ഇന്ന് 2.30ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി കോളജിലെ മുഴുവൻ വിദ്യാർഥികളെ വിവിധ ബാച്ചുകളായി തിരിച്ച് ദിവസവും 2.30 മുതൽ 4 വരെ നീന്തൽ പരിശീലനം നൽകും.ഇതിനായി വിദ്യാർഥികളിൽ നിന്നു ചെറിയ ഫീസ് ഈടാക്കും.പദ്ധതിയുമായി സഹകരിക്കാൻ മാതാപി താക്കൾ പൂർണ സന്നദ്ധത അറിയിച്ചതായി കോളജ് അധികൃതർ അറിയിച്ചു.

Leave a Reply

spot_img

Related articles

മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ക്ഷേമ സ്ഥാപനങ്ങളിലെ...

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്.2002 ജൂലൈ 27 ന് ആണ് വേമ്പനാട്ടു കായലിന്റെ ആഴങ്ങളിൽ അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങൾ ഹോമിക്കപ്പെട്ട...

ലഹരിമരുന്ന് കേസില്‍ പിടിയിലായ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി

കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി.വടകര എം ഡി എം എ കേസിൽ പേരാമ്പ്ര ബി ആർ...

അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

വയനാട് അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി .കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളില്‍ കുടുങ്ങിയത്.രക്ഷാദൗത്യം നടന്നത് ഇന്നലെ രാത്രിയിലാണ്....