പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പര്‍വ്വതാരോഹകനെ രക്ഷപെടുത്തി

പര്‍വതാരോഹണത്തിനിടെ കുടുങ്ങിയ മലയാളിയായ പര്‍വ്വതാരോഹകനെ രക്ഷപെടുത്തി. വടക്കേ അമേരിക്കയിലെ ദനാലി പര്‍വതത്തില്‍ കുടുങ്ങിയ ഷെയ്ഖ് ഹസന്‍ ഖാനെയാണ് പ്രത്യേക സംഘം രക്ഷപെടുത്തിയത്. ദനാലി ബേസ് ക്യാമ്പിലേയ്ക്ക് ഷേക്കിനെ ഉടന്‍ എത്തിക്കും. ധനവകുപ്പിലെ ഉദ്യോഗസ്ഥനായ ഷേക്കിനെ രക്ഷപെടുത്താന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ഇടപെട്ടിരുന്നു.

വടക്കെ അമേരിക്കയിലെ ഡെനാനി പര്‍വതത്തിലാണ് ഷെയ്ഖ് ഹസന്‍ ഖാന്‍ കുടുങ്ങിയത്. ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് ദെനാലിയുടെ ക്യാമ്പ് 5ല്‍ കുടുങ്ങിയത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമാണ് ഉള്ളതെന്നായിരുന്നു ഷെയ്ഖിന്റെ സന്ദേശം. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് ഹസന്‍ കുടുങ്ങികിടന്നത്.എവറസ്റ്റ് ഉള്‍പ്പെടെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരംകൂടിയ പര്‍വതങ്ങള്‍ കയറി അനുഭവസമ്പത്തുള്ള ആളാണ് ഷേക്ക് ഹസന്‍. മലയാളി പര്‍വതാരോഹകനെ രക്ഷപ്പെടുത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഷെയ്ഖ് ഹസന്‍ ഖാനെ രക്ഷപ്പെടുത്താന്‍ ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. സെക്രട്ടറിയേറ്റിലെ ജീവനക്കാരന്‍ കൂടിയാണ് ഷെയ്ഖ് ഹസന്‍ ഖാന്‍.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....