കോട്ടയം പൊൻപള്ളിയിൽ കഞ്ചാവുമായി നാല് യുവാക്കൾ അറസ്റ്റിൽ

കോട്ടയം പൊൻപള്ളിയിൽ കഞ്ചാവുമായി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.കോട്ടയം കളത്തിപ്പടി – പൊൻപള്ളി റോഡിൽ ആഞ്ഞിലിമൂട് ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തിവന്നിരുന്ന നാല് യുവാക്കളെ കഞ്ചാവ് സഹിതം കോട്ടയം എക്സൈസ് റേഞ്ച് ടീം പിടികൂടി. കോട്ടയം കളത്തിപ്പടി ഉണ്ണിക്കുന്ന് പുതുപ്പറമ്പിൽ ആദർശ് കെ പ്രസാദ്,ചെറുവള്ളി പറമ്പിൽ ആൽബിൻ അനിൽ,പടമാട്ടുങ്കൽ വീട്ടിൽ ആന്റണി ജോസഫ്,പടിഞ്ഞാറ്റേതിൽ വീട്ടിൽ അതുൽ പി എസ് എന്നിവർക്കെതിരെയാണ് എക്സൈസ് കേസെടുത്തിട്ടുള്ളത്ഇവരുടെ പക്കൽ നിന്നും വിൽപ്പനയ്ക്കുവേണ്ടി പൊതികളാക്കി വെച്ചിരുന്ന 36gm കഞ്ചാവാണ് പിടികൂടിയത്.ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന ആളെക്കുറിച്ച് ഊർജ്ജിത അന്വേഷണം നടന്നുവരികയാണ്. ഇവരെ പിന്നീട് തുടർ നടപടികൾക്കായി പാമ്പാടി എക്സൈസ് റേഞ്ചിന് കൈമാറി.റെയിഡിൽ ദക്ഷിണ മേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡ്, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, കോട്ടയം റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ TJ മനോജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ് ഡി, രാഹുൽ PR, രാഹുൽ മനോഹർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ക്ഷേമ സ്ഥാപനങ്ങളിലെ...

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്.2002 ജൂലൈ 27 ന് ആണ് വേമ്പനാട്ടു കായലിന്റെ ആഴങ്ങളിൽ അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങൾ ഹോമിക്കപ്പെട്ട...

ലഹരിമരുന്ന് കേസില്‍ പിടിയിലായ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി

കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍ അധ്യാപികമാര്‍ പിടിയിലായ സംഭവത്തില്‍ രണ്ടാമത്തെ അധ്യാപികയേയും പുറത്താക്കി.വടകര എം ഡി എം എ കേസിൽ പേരാമ്പ്ര ബി ആർ...

അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

വയനാട് അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി .കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ്‌ മുൻദീർ എന്നിവരാണ് മലമുകളില്‍ കുടുങ്ങിയത്.രക്ഷാദൗത്യം നടന്നത് ഇന്നലെ രാത്രിയിലാണ്....