നിലമ്പൂരിലെ പോളിം​ഗ് 74.35%; വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും

നിലമ്പൂരിലെ 74.35 ശതമാനം പോളിം​ഗിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും. 2021 ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പി വി അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്കയില്ല. കോൺഗ്രസിനും ലീഗിനും നല്ല സ്വാധീനമുള്ള നിലമ്പൂരിൽ സ്വന്തം വോട്ടുകൾ ചോരാത്ത തരത്തിലുള്ള പ്രവർത്തനം നടത്തിയെന്നതാണ് യുഡിഎഫിന്റെ ആത്മവിശ്വാസം.നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജയിക്കാമെന്ന കണക്കുകൂട്ടൽ സിപിഎമ്മിനുമുണ്ട്. പോളിം​ഗ് വലിയ തോതിൽ കൂടാത്തത് എം സ്വരാജിന് കൂടുതൽ അനുകൂലമാകുമെന്നാണ് നിഗമനം. സ്വാധീന മേഖലകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പി.വി അൻവർ മണ്ഡലത്തിലെ പിന്തുണ തെളിയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ മികച്ച പോളിംഗ് ഉണ്ടായെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.പോളിംഗ് ശതമാനവും പ്രതീക്ഷയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതി തനിക്കില്ലെന്നാണ് എം. സ്വരാജ് പ്രതികരിച്ചത്.നല്ല പോളിംഗ് ഉള്ളപ്പോഴാണ് സമീപകാലത്ത് എല്ലാം ഇടതുമുന്നണി വിജയിച്ചിട്ടുള്ളത്. ഭൂരിപക്ഷം പ്രവചിക്കാനില്ലെന്നും അത് തന്‍റെ ശൈലിയല്ലെന്നും എം സ്വരാജ് പറഞ്ഞു.

75000 വോട്ട് ഒറ്റയ്ക്ക് നേടുമെന്നാണ് പി വി അൻവറിന്‍റെ അവകാശവാദം.നി​ല​മ്പൂ​രി​ൽ സ​ർ​ക്കാ​റി​നെ​തി​രാ​യ ജ​ന​വി​കാ​രം പ്ര​തി​ഫ​ലി​ച്ചെ​ന്ന് യു.​ഡി.​എ​ഫും യു​വ​ജ​ന​ങ്ങ​ളി​ലു​ള്ള എം. ​സ്വ​രാ​ജി​ന്റെ വ്യ​ക്തി​പ്ര​ഭാ​വം ​വോ​ട്ടാ​യെ​ന്ന് എ​ൽ.​ഡി.​എ​ഫും അ​വ​കാ​ശ​പ്പെ​ടു​ന്നു.അ​ൻ​വ​ർ പി​ടി​ക്കു​ന്ന വോ​ട്ടു​ക​ളി​ലും ഇ​ട​തി​ന് പ്ര​തീ​ക്ഷ​യു​ണ്ട്.പു​റ​ത്തു​നി​ന്ന് 50,000 വോ​ട്ടെ​ങ്കി​ലും സ്വ​രാ​ജി​ന് അ​നൂ​കൂ​ല​മാ​യി​ട്ടു​ണ്ടാ​വു​മെ​ന്ന വി​ല​യി​രു​ത്ത​ൽ എ​ൽ.​ഡി.​എ​ഫി​നു​ണ്ട്.എ​ന്നാ​ൽ, ഇ​ട​തി​​ന്റെ ക​ണ​ക്കു​ക​ൾ യു.​ഡി.​എ​ഫ് ത​ള്ളു​ക​യാ​ണ്. ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും യു.​ഡി.​എ​ഫി​ന്റെ പ്ര​ചാ​ര​ണ​ത്തി​ലെ മേ​ൽ​ക്കൈ​യും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​നെ തു​ണ​ക്കു​മെ​ന്ന് മു​ന്ന​ണി നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്നു. പി.​വി. അ​ൻ​വ​ർ 10,000ന് ​മു​ക​ളി​ൽ വോ​ട്ടു​ക​ൾ പി​ടി​ച്ചാ​ലും ഷൗ​ക്ക​ത്തി​നെ ബാ​ധി​ക്കി​ല്ലെ​ന്നും എ​ൽ.​ഡി.​എ​ഫ് വോ​ട്ടു​ക​ളും അ​ൻ​വ​റി​ലേ​ക്ക് പോ​യി​ട്ടു​​​ണ്ടെ​ന്നും ​യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

യു.​ഡി.​എ​ഫി​ലെ ഷൗ​ക്ക​ത്ത് വി​രു​ദ്ധ വോ​ട്ടു​ക​ൾ എ​ൽ.​ഡി.​എ​ഫി​ലേ​ക്ക് പോ​കാ​​തി​രി​ക്കാ​ൻ അ​ൻ​വ​റി​ന്റെ സാ​ന്നി​ധ്യം ഉ​പ​ക​രി​ച്ചെ​ന്ന നി​രീ​ക്ഷ​ണ​വും യു.​ഡി.​എ​ഫ് പ​ങ്കു​​വെ​ക്കു​ന്നു.ലീ​ഗി​ന്റെ ശ​ക്തി​ കേ​ന്ദ്ര​ങ്ങ​ളാ​യ വ​ഴി​ക്ക​ട​വ്, മു​​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​ൺ​ഗ്ര​സ് ആ​ധി​പ​ത്യ​മു​ള്ള ചു​ങ്ക​ത്ത​റ​യി​ലും വ്യ​ക്ത​മാ​യ ലീ​ഡു​ണ്ടാ​കു​മെ​ന്നാ​ണ് യു.​ഡി.​എ​ഫ് വി​ല​യി​രു​ത്ത​ൽ. നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും അ​മ​ര​മ്പ​ലം, ക​രു​ളാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് എ​ൽ.​ഡി.​എ​ഫ് മേ​ൽ​ക്കൈ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.എ​ട​ക്ക​ര, പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ങ്ങോ​ട്ട് വേ​ണ​മെ​ങ്കി​ലും തി​രി​യാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. അ​വ​സാ​ന​ക​ണ​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ 170,000 വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ​യും പോ​ൾ ചെ​യ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, പു​തു​താ​യി ചേ​ർ​ത്ത 7000 വോ​ട്ടു​ക​ൾ​കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ മൂ​ന്ന് ശ​ത​മാ​ന​ത്തി​ന്റെ കു​റ​വു​ണ്ട്. ക​ടു​ത്ത മ​ത്സ​രാ​ന്ത​രീ​ക്ഷ​മു​ണ്ടാ​യി​ട്ടും, സ​മാ​ധാ​ന​പ​ര​മാ​യാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​വ​സാ​നി​ച്ച​ത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...