തമിഴ്നാട്ടിലെ വാല്‍പാറയ്ക്കുസമീപം അമ്മയുടെ കണ്‍മുന്നില്‍നിന്ന് നാലുവയസുകാരിയെ പുലി കടിച്ചുകൊണ്ടുപോയി.വാല്‍പാറ ടൗണിനോടു ചേർന്നുള്ള പച്ചൈമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ-മോനിക്ക ദേവി ദന്പതികളുടെ മകള്‍ റോഷ്‌നിയെയാണു പുലി പിടിച്ചത്. ഇന്നലെ വൈകുന്നേരം ആറിന് വീടിനു മുന്നില്‍ സമീപം കളിച്ചുകൊണ്ടിരിക്കുന്പോഴായിരുന്നു സംഭവം. തൊട്ടടുത്ത തേയിലത്തോട്ടത്തില്‍നിന്നെത്തിയ പുലി കുട്ടിയെ കടിച്ചെ ടുത്തുകൊണ്ടുപോകുകയായിരുന്നു.കുട്ടിയുടെ അമ്മ പുലിയുടെ പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല.

